വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണ്തള്ളി സിനിമാ ലോകം…ആദായനികുതി പിന്നെ എങ്ങനെ റെയ്ഡ് നടത്താതിരിക്കും?

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് വീണ്ടും വിധേയനായിരുന്നു. എന്നാൽ വിജയിക്ക് എതിരായുള്ള ഒരു തെളിവുകൾ പോലും കണ്ടെത്തുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുന്നു.

അധികാര ദുർവിനിയോഗം നടത്തിയെന്ന് വിജയെ നിരന്തരമായി റെയ്ഡിനു വിധേയനാക്കി അപകീർത്തിപ്പെടുത്തുകയാണ് എന്ന് ആരോപിച്ച് നിരവധി പ്രമുഖർ അടക്കം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. പ്രമുഖ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുഷ്ബു വിജയുടെ ചിത്രങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തു വിട്ടുകൊണ്ട് അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി കൃത്യമായി അടയ്ക്കുന്ന ആളാണ് വിജയ് എന്ന് അറിയിക്കാൻ വേണ്ടിയാണ് താരം അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്.

ആറ്റ്‌ലി സംവിധാനം ചെയ്ത വലിയ വിജയമായി മാറിയ ‘ബിഗിൽ’ എന്ന ചിത്രത്തിൽ വിജയ് 50 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. നിലവിൽ ഇതിനോടകം വലിയ വിവാദമായി മാറിയ മാസ്റ്റർ എന്ന ചിത്രത്തിൽ 80 കോടിയോളം രൂപയാണ് വിജയ് പ്രതിഫലമായി കൈപ്പറ്റിയത്.

വാങ്ങിയ പ്രതിഫലത്തിന് വളരെ കൃത്യമായി തന്നെ വിജയ് നികുതി അടിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടനാണ് വിജയെന്നും ഖുശ്ബു വ്യക്തമാക്കി. ആദായ നികുതി വകുപ്പ് തന്നെയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടതെന്നും നടി വെളിപ്പെടുത്തി. വിവാദപരമായ വിഷയത്തിനു വേണ്ടിയാണ് വിജയുടെ പ്രതിഫലം വെളിപ്പെടുത്തിയതെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമൂല്യമുള്ള നടനായി വിജയ് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ഈ തെളിവുകൾ സൂചിപ്പിക്കുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലായാലും ചിത്രം നേടുന്ന കളക്ഷന്റെ കാര്യത്തിലായാലും വിജയ് മറ്റുള്ള സൂപ്പർതാരങ്ങൾക്കൊപ്പം എത്തിയെന്ന് ഇതോടെ മനസ്സിലാക്കാം അല്ലെങ്കിൽ ചില സൂപ്പർതാരങ്ങളൊക്കെ വിജയുടെ പിന്നിലാണെന്നും മനസ്സിലാക്കാം.

pathram desk 2:
Leave a Comment