കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

പഞ്ചാബ് : കൊറോണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പോലീസ് ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പഞ്ചാബിലാണ് സംഭവം. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്നും എത്തിയവരാണ്.

പത്തനംത്തിട്ടയിലും മാംഗളൂരുവിലും സമാനമയാ സംഭവം നടന്നിരുന്നു്. പത്തനംത്തിട്ടയില്‍ വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. പിന്നീട് ഇയാളെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് വന്ന് റിസര്‍ട്ടില്‍ ഇയാളുടെ ഫലം നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മാംഗളൂരില്‍ വിദേശത്ത് നിന്ന് എത്തിയ യുവാവിന് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വകവെക്കാതെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്ന് കളയുകയായിരുന്നു. പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇയാളുടെ ഫലവും നെഗറ്റീവാണെന്ന് കണ്ടെത്തി.

pathram:
Leave a Comment