രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം : പ്രഖ്യാപനം നാളെയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉടനെയെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാതല സെക്രട്ടറിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

വ്യാഴാഴ്ച ചെന്നൈയിലെ ഒരു കല്യാണ മണ്ഡപത്തില്‍ വച്ച് രജനിയുടെ നേതൃത്വത്തില്‍ ഒരു സുപ്രധാന ചടങ്ങ് നടക്കുന്നുണ്ട്. വ്യാഴാഴ്ച കൃത്യം 9 മണിക്ക് അവിടെ ഹാജരാകണമെന്ന് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് രജനികാന്തിന്റെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വരുമെന്നും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

pathram:
Related Post
Leave a Comment