യുട്യൂബില്‍ തരംഗമായി വിജയ് ചിത്രം മാസ്റ്ററിലെ വാത്തി എന്ന ഗാനം; 24 മണിക്കൂറിനുള്ളില്‍ 52 ലക്ഷം പേർ കണ്ടു

യുട്യൂബില്‍ തരംഗമായി വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങ് ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 52 ലക്ഷം കാഴ്ച്ചക്കാരെ നേടിയ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.

ബാലചന്ദറിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന് ഇരുവരും ചേര്‍ന്ന് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ്ചിത്രമാണ് മാസ്റ്റര്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ് വിജയ്യുടേത് എന്നാണ് സൂചനകള്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും.

ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

pathram:
Related Post
Leave a Comment