കൊറോണ സ്ഥിരീകരിച്ച ഓരാളുടെ നില ഗുരുതരം

കോട്ടയം: കൊറോണ ബാധ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്ത നാലു പേരില്‍ ഓരാളുടെ നില ഗുരുതരം.വൃദ്ധയുടെ നില ഗുരുതരമാകുന്നതായി ഇപ്പോള്‍ പുറത്തുവരന്നറിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 കാരിയുടെ നിലയാണ് ഇന്നലെ വഷളായത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിദഗ്ദ്ധരുടെ സംഘം ആരംഭിച്ചിട്ടുള്ളതുമായാണ് വിവരം. കൂട്ടത്തിലുള്ള ഇവരുടെ ഭര്‍ത്താവായ 93 കാരന്‍ ഉള്‍പ്പെടെ മറ്റു മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിവരമുണ്ട്.

കോട്ടയത്ത് നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധദമ്പതികളും അവരുടെ മകനും മരുമകള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് വൃദ്ധ. ഇന്ന് രാവിലെ ഇവരുടെ നില ഗുരുതരമാകുകയായിരുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വൈദ്യസഹായം തുടരുകയാണ്. ഇവര്‍ക്കൊപ്പം കൊച്ചുമകന്‍ നാലുവയസ്സുകാരന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലം ഇന്ന് വരും. അതിനിടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ പനിയ്ക്ക് ചികിത്സ തേടിയ തിരുവാതുക്കല്‍ ജംഗ്ഷനിലെ ഒരു കഌനിക്കില്‍ ചികിത്സ തേടിയിരുന്നു.

ഈ കഌനിക്കും അടച്ചുപൂട്ടി. വൃദ്ധ ദമ്പതികള്‍ കഌനിക്കില്‍ എത്തിയ വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ നേരിട്ട് എത്തി കഌനിക്ക് അടച്ചുപൂട്ടി. ക്ലീനിക്കിലെ ജീവനക്കാരെയും നിരീക്ഷണത്തില്‍ പെടുത്തി. ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ പെട്ട 23 പേരെ കണ്ടെത്തി വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റും രോഗത്തിനെതിരേ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തുകയാണ്. സുരക്ഷയുടെ ഭാഗമായി വലിയ രോഗങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളേജില്‍ എത്തിയാല്‍ മതിയാകും. കോട്ടയം ജില്ലയില്‍ മാത്രം 54 പേരെ കിടത്തി ചികിത്സിക്കാനുളള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment