കൊറോണ: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് മന്ത്രി കെകെ ശൈലജ. മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍ കോളേജുകള്‍, നേഴ്‌സിങ് കോളേജുകള്‍, ആയുഷ് വിഭാഗം എന്നിവയ്ക്ക് അവധി ബാധകമല്ല. അത്യാവശ്യ സേവനവുമായി ബന്ധപ്പെട്ട മേഖലയാണ് ആരോഗ്യം. അവിടെ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും ജീവനക്കാരും എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടണം.

എല്ലാ െ്രെപവറ്റ് മെഡിക്കല്‍ കോളേജുകളും ആവശ്യമായ സുരക്ഷാനടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

pathram:
Related Post
Leave a Comment