സഹോദരിയുടെ ചിത്രം പങ്ക് വച്ച് സംയുക്തവാര്‍മ്മ കുറിച്ചത്… ഫോട്ടോ വൈറല്‍

സഹോദരിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടി സംയുക്ത വര്‍മ്മ. വനിത ദിനത്തില്‍ തന്റെ സഹോദരി സംഗമിത്രയുടെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. ‘സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ. ഹാപ്പി ബര്‍ത് ഡേ മാളൂ…’ എന്നാണ് സംയുക്ത സഹോദരിയുടെ ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതാദ്യമായാണ് സംയുക്ത തന്റെ സഹോദരിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

അതേസമയം സംഗമിത്ര സിനിമയിലേക്ക് എത്തുന്നോ എന്ന് സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള പഴയകാല ചിത്രവും വനിതാദിനത്തില്‍ സംയുക്ത പങ്കുവച്ചു. നടന്‍ ബിജു മേനോനുമായി വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് നടി സംയുക്ത വര്‍മ്മ. പക്ഷേ പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സംയുക്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

pathram:
Related Post
Leave a Comment