വിവാഹത്തിന് തലേദിവസം 23കാരിയെ ടാക്‌സി ഡ്രൈവര്‍ ബാലാത്സംഗം ചെയ്തു… യുവതിയുടെ…

ഹൈദരാബാദ്: വിവാഹത്തിന് തലേദിവസം 23കാരിയെ ടാക്‌സി ഡ്രൈവര്‍ ബാലാത്സംഗം ചെയ്തു. കാറില്‍ വെച്ചാണ് 23കാരിയായ യുവതിയെ കാര്‍ െ്രെഡവര്‍ ബലാത്സംഗം ചെയ്തത്. ഹൈദരാബാദിലെ ചന്ദനവേലി വില്ലേജിലെ രാഗാറെഡ്ഡി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രതിയും പീഡനത്തിന് ഇരയായ യുവതിയും ഒരേ ഗ്രാമവാസികളാണ്. വഴിയില്‍ നിന്ന യുവതിയെ വീട്ടില്‍ ഇറക്കി വിടാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ കൂട്ടിക്കൊണ്ട് പോയത്. ശനിയാഴ്ചയാണ് യുവതിയുടെ വിവാഹം നടന്നത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. 32കാരനായ പ്രതി രാഗാറെഡ്ഡി ജില്ലയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ഇരിക്കുകയായിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എത്തിയ ഇയാള്‍ ഈ സമയമാണ് യുവതിയെ കാണുന്നത്. കടയില്‍ ഒരു സിം വാങ്ങാന്‍ എത്തിയതായിരുന്നു യുവതി. തുടര്‍ന്ന് യുവതിയെ ഇറക്കി വിടാമെന്ന് പറഞ്ഞ് യുവാവ് യുവതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ച യുവതി കാറില്‍ കയറി പോവുകയായിരുന്നു.

തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ കാറില്‍ ഇരുവരും സഞ്ചരിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്ത് കാര്‍ നിര്‍ത്തി. തുടര്‍ന്ന് കാറിനുള്ളില്‍ വെച്ച് യുവതിയെ െ്രെഡവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി നിരന്തരമായി അവരെ മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ശനിയാഴ്ച വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായതും പോലീസില്‍ പരാതി നല്‍കിയതും. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് അയയ്ക്കുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

pathram:
Related Post
Leave a Comment