ഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തി. ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലബനന്‍, ശ്രീലങ്ക, ബംഗഌദേശ് എന്നിയാണ് ഇന്ത്യയ്ക്ക് പുറമേ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ആറ് വരെ ഇവിടെ നിന്നോ ഇവിടേയ്‌ക്കോ വിമാന സര്‍വീസ് ഉണ്ടാകില്ല. ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. 50 ലധികം പേര്‍ക്കാണ് കുവൈറ്റില്‍ രോഗബാധ സംശയിക്കുന്നത്.
വിമാന സര്‍വീസുകള്‍ നിരോധിച്ചിരിക്കുന്ന രാജ്യത്ത് നിന്നും എത്തുന്ന കുവൈറ്റി പൗരന്മാര്‍ 14 ദിവസത്തേക്ക് ഏകാന്തവാസത്തില്‍ കഴിയേണ്ടിയും വരും. കരിപ്പൂരില്‍ നിന്നും ഗള്‍ഫിലേക്ക് പോകാനായി എത്തിയ 170 യാത്രക്കാരെ മടക്കി അയച്ചു. വിവിധ തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാന്‍ എത്തിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതോടെ മടങ്ങിപ്പോകേണ്ടി വന്നു. യാത്രയ്ക്കായി രാവിലെ എത്തിയപ്പോള്‍ മാത്രമാണ് പലരും വിലക്കിന്റെ വിവരം അറിഞ്ഞത്. കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗള്‍ഫില്‍ ഉടനീളം വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും നിരവധി രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നിര്‍ത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇതിനകം ടിക്കറ്റ് വാങ്ങിയവര്‍ക്ക് പിഴകളും നിയന്ത്രണങ്ങളും കൂടാതെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും തിരിച്ചുനല്‍കുമെന്നും ബുക്കിങ് മാറ്റാന്‍ അനുവദിക്കുമെന്നും സൗദി വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. സൗദി വിമാനക്കമ്പനിയായ സൗദി എയര്‍ െലെന്‍സും, ഫ്‌െളെ നാസുമാണ് ഇക്കാര്യം അറിയിച്ചത്.
ഉംറ വിസക്കാര്‍, കണ്‍ഫേം ചെയ്ത ടിക്കറ്റുള്ളവര്‍, ഇന്ത്യ, െചെന, തായ്‌വാന്‍, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, കൊറിയ, മക്കാവു, ജപ്പാന്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനീഷ്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, ലബനോന്‍, സിറിയ, യെമന്‍, അസര്‍െബെജാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, സോമാലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രക്കാര്‍, സൗദി, ഗള്‍ഫ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അംഗരാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍, ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പിഴകളും നിയന്ത്രണങ്ങളും കൂടാതെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും തിരിച്ചുനല്‍കുകയെന്ന് സൗദി എയര്‍ െലെന്‍സ് അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പക്ഷേ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ മാര്‍ച്ച് 5 വരെ 29,607 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകത്തുടനീളമായി ഒരുലക്ഷം പേരാണ് കൊറോണാ വൈറസിന്റെ പിടിയില്‍ പെട്ടിരിക്കുന്നത്.
ഇതില്‍ 3,411 പേര്‍ മരണമടഞ്ഞു. 86 രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 592 പേര്‍ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ. െശെലജ അറിയിച്ചു. 546 പേര്‍ വീടുകളിലും 46 പേര്‍ ആശുപത്രികളിലുമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്കുവകയില്ലെന്നു മന്ത്രി വ്യക്തമാക്കി. തൃശൂര്‍ ജില്ലയില്‍ 12 പേര്‍ ആശുപത്രികളിലും 97 പേര്‍ വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. ആറുപേരുടെ പരിശോധന ഫലം വന്നതില്‍ ആര്‍ക്കും രോഗബാധയില്ല
Leave a Comment