വ്യാജ ആരോപണത്തിന് എതിരെ സക്കീർ ഹുസൈൻ കമ്മീഷണർക്ക് പരാതി നൽകി

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് വ്യാജ ആരോപണത്തിന് എതിരെ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി കമ്മീഷണർക്ക് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണം വേണമെന്നും ചൂണ്ടികാട്ടി കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ആണ് പരാതി നൽകിയത്.

വിവരാവകാശ പ്രവർത്തകനും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തുവന്നത്. കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയതെന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ എം എം അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരതിയിൽ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് സക്കിർ ഹുസൈൻ കമ്മീഷണറെ സമീപിച്ചത്. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ഏരിയ സെക്രട്ടറി ആയ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സക്കീർ ആരോപിക്കുന്നു.

pathram desk 2:
Related Post
Leave a Comment