ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം

ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയില്‍ നിന്ന് സംവിധായകന്‍ സജിന്‍ബാബു അവാര്‍ഡ് സ്വീകരിച്ചു. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശര്‍മ്മ, മാരുതി ജാതിയവര്‍, ആശിശ് ഡുബേ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

സജിന്‍ബാബുവിന്റെ ആദ്യ ചിത്രം ‘അസ്തമയം വരെ’ (Unto the Dusk) 2015 ല്‍ ഇതേ ഫെസ്റ്റവലില്‍ മികച്ച ഇന്ത്യന്‍ സിനിമക്കുള്ള ചിത്ര ഭാരതി പുരസ്‌ക്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ബിരിയാണി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള ”നെറ്റ് പാക്ക്” അവാര്‍ഡ് ലഭിച്ചു. ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാര്‍ഡാണ്. ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പര്‍, പാര്‍ത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളില്‍ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

pathram desk 2:
Leave a Comment