വെട്ടിക്കൊല്ലും ; മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് വധഭീഷണി കത്ത് എത്തിയത്. മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ വധിക്കുമെന്നും കത്തിൽ പറയുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റഹീം കമ്മീഷണർക്ക് പരാതി നൽകി.

pathram desk 2:
Related Post
Leave a Comment