സിങ്കം സീരീസിന് ശേഷം സംവിധായകന് ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ 39ാമത്തെ ചിത്രമാണിത്. ‘അരുവാ’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ വര്‍ഷം ദീപാവലിക്കാണ് ചിത്രമെത്തുക. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാമത്തെ ചിത്രമാണിത്.
ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് തമിഴ് തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ സംഗീത സംവിധായകനായ ഡി ഇമ്മന്‍. ആദ്യമായാണ് സൂര്യക്കും ഹരിക്കുമൊപ്പം ഇമ്മനും ഒന്നിക്കുന്നത്. ഏപ്രിലിലായിരിക്കും സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹരിയുടെ 16ാം ചിത്രമാണിത്. ഹരിസൂര്യ കൂട്ടുകെട്ടില്‍ ഇതിന് മുമ്പ് പിറന്നത് വേല്, ആറ്, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളാണ്.
Leave a Comment