നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ഈ ഒരാഴ്ച വലിയ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മഞ്ജു വാര്യരേയും ഗീതു മോഹന്‍ദാസിനേയും ലാലിനേയും കഴിഞ്ഞ ദിവസങ്ങളില്‍ വിസ്തരിച്ചു കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടുയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവരുടെ മൊഴികള്‍ ദിലീപിനെ പ്രതികൂലമാകാനാണ് സാധ്യത. ഇനി നടന്‍ മുകേഷിന്റെയും ഗായിക റിമി ടോമിയുടെയും വിസ്താരമാണ് ഈ ആഴ്ചനടക്കുന്നത്.
നേരത്തെ റിമി ടോമിയെ വിസ്തരിച്ചപ്പോള്‍ ദിലീപിനെ പ്രതികൂലമായ മൊഴിയാണ് താരം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല റിമിയും ദിലീപും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഈ സാഹചര്യത്തില്‍ മൊഴി മാറ്റിപ്പറയാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ റിമിടോമിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകും. കുരുക്കില്‍ നിന്നും ദിലീപ് രക്ഷപ്പെടുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യാമാധവനും തമ്മിലുള്ള ബന്ധവും, ദിലീപിന് ശത്രുത ഉണ്ടാകാനുള്ള കാരണവും റിമി ടോമി നേരത്തേ നല്‍കിയ മൊഴിയില്‍ കൃത്യമായി പറഞ്ഞിരുന്നു. 2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് റിമി ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ടെന്ന റിമി വെളിപ്പെടുത്തുകയുണ്ടായി.
2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ദിലീപിനൊപ്പം റിമി പങ്കെടുത്തു. 2010ല്‍ ദിലീപും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്ക് അമേരിക്കയില്‍ പൊയിട്ടുണ്ട്. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും തന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.
അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു.
അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴി റിമി മാറ്റിപ്പറയാതിരുന്നാല്‍ കേസ് ദിലീപിനെ എതിരാകും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിനെയും ബുധനാഴ്ച്ചയാകും വിസ്തരിക്കുക. നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം മാര്‍ച്ച് നാലിന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിന് കോടതി നിര്‍ദേശം നല്‍കിയത്. കൂടാതെ വിസ്താരത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു.
നടിയെ ആക്രമിച്ച കേസ; ദിലീപിന് അനുകൂലമായി കോടതി…അതൃപ്തി അറിയിച്ച് പ്രൊസിക്യൂഷന്‍
Leave a Comment