മമ്മൂട്ടിക്ക് പരുക്ക് ; ദി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് മുടങ്ങി !!

കൈക്കുഴക്ക് ഏറ്റ വേദനയെത്തുടർന്ന് മെഗാസ്റ്റാർ വിശ്രമത്തിൽ പ്രവേശിച്ചു. നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രധാന ലൊക്കേഷൻ ഹൈറേഞ്ച് മേഖലയായ കുട്ടിക്കാനം, പാഞ്ചാലിമേട്, പീരുമേട് എന്നീ പ്രദേശങ്ങളിൽ വച്ചായിരുന്നു. കഠിനമായ തണുപ്പ് ഉള്ള ഈ മേഖലയിൽ ഷൂട്ടിംഗിൽ പങ്കെടുത്ത മമ്മൂട്ടിയുടെ കൈകുഴക്ക് വേദന അനുഭവപ്പെട്ടതിനാൽ അദ്ദേഹം വിശ്രമത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹൈറേഞ്ച് മേഖലയിൽ വച്ച് ഇനിയും ഒരാഴ്ച കൂടി ചിത്രീകരണം ഉണ്ടാകും എന്നാണ് സൂചനകൾ. അതിനുശേഷം ചിത്രത്തിലെ രണ്ടാം ഷെഡ്യൂൾ എറണാകുളത്ത് വച്ച് നടക്കും.

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ‘ദി പ്രീസ്റ്റ്’ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് ഉദ്ദേശിച്ചത്. ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ എന്നും സൂചനകളുണ്ട്. സമാനമായ രീതിയിൽ തന്നെ മോഹൻലാലിനും കൈക്ക് പരിക്കേറ്റിരുന്നു. എന്നാൽ മമ്മൂട്ടിയെക്കാൾ കുറച്ചുകൂടി ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് ഏറ്റത്. ഒടുവിൽ ചെറിയൊരു ശസ്ത്രക്രിയയിൽ വരെ എത്തിയ അദ്ദേഹത്തിന്റെ പരിക്ക് ഇപ്പോൾ പൂർണ്ണമായും കുറഞ്ഞിട്ടുണ്ട്.

എന്നാൽ മമ്മൂട്ടിയുടെ കൈക്ക് ഉള്ള പരിക്ക് ഒട്ടും ഗുരുതരമല്ലെന്നും ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം വീണ്ടും അദ്ദേഹം ഷൂട്ടിങ്ങിൽ പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ മമ്മൂട്ടി തന്റെ എറണാകുളത്തെ വസതിയിൽ വിശ്രമത്തിലാണ് ഉള്ളത്. നിലവിൽ ഷൂട്ടിങ് ജോലികളിൽ ഒന്നും പ്രവേശിക്കാതെ വിശ്രമവേളയിൽ ആയിരിക്കുന്ന അദ്ദേഹം കുടുംബവുമായി ഒരു യാത്രയും പദ്ധതിയിടുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ദി പ്രീസ്റ്റ്’നു ശേഷം മമ്മൂട്ടി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിലാലിന്റെ ചിത്രീകരണ ജോലിയിലേക്ക് കടക്കുമെന്നാണ് സൂചന.

pathram desk 2:
Related Post
Leave a Comment