ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടുന്ന’ ഇന്ത്യന്‍ താരങ്ങള്‍.. താരങ്ങളെ ട്രോളി ഐസിസി

ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടുന്ന’ ഇന്ത്യന്‍ താരങ്ങളെ ട്രോളി എസിസി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെ 18 റണ്‍സിന് തോല്‍പ്പിച്ചെങ്കിലും, മത്സരത്തിനിടെ ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടുന്ന’ ഇന്ത്യന്‍ താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ 17–ാം ഓവറിലാണ് റണ്ണൗട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ദീപ്തി ശര്‍മയും വേദ കൃഷ്ണമൂര്‍ത്തിയും ഒരേ ക്രീസിലേക്ക് മത്സരിച്ചോടിയത്. ക്രീസില്‍ തുടരാനുള്ള ആവേശത്തില്‍ ദീപ്തി ശര്‍മ ഡൈവ് ചെയ്ത് നോക്കിയെങ്കിലും ‘മത്സരത്തില്‍ ജയിച്ചത്’ വേദ കൃഷ്ണമൂര്‍ത്തി.

സല്‍മ ഖാട്ടൂന്‍ എറിഞ്ഞ 17–ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. പന്തു നേരിട്ട ദീപ്തി ശര്‍മ ഡീപ് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഓടി. ഒരു റണ്‍ പൂര്‍ത്തിയാക്കിയ ഇരുവരും രണ്ടാം റണ്ണിനു ശ്രമിച്ചെങ്കിലും അതിനിടെ ആശയക്കുഴപ്പം ഉടലെടുത്തു. ഇതോടെ ഇരുവരും ഒരേ ക്രീസിലെത്തുകയായിരുന്നു. ഔട്ടില്‍നിന്ന് രക്ഷപ്പെടുന്നതിന് ആദ്യം ക്രീസിലെത്താന്‍ ഇരുവരും മത്സരിച്ചോടിയത് അത്ര രസമില്ലാത്ത കാഴ്ചയായി. വേദയ്ക്കു മുന്നേ ക്രീസിലെത്താന്‍ ഡൈവ് ചെയ്തുനോക്കിയ ദീപ്തി ശര്‍മയാണ് പുറത്തായത്.

ഈ സംഭവത്തിനു തൊട്ടുപിന്നാലെ ‘ചരിത്രം ആവര്‍ത്തിക്കുന്നു’ എന്ന ലഘു കുറിപ്പുമായി ഐസിസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു ചിത്രവും വൈറലായി. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇതേ എതിരാളികള്‍ക്കെതിരെ സമാനമായ രീതിയില്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ചിത്രമാണിത്.

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഈ സംഭവം. ഇന്ത്യ–ബംഗ്ലദേശ് ടീമുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ച ഈ മത്സരത്തില്‍ ധ്രുവ് ജുറെലും അഥര്‍വ അങ്കോലേക്കറുമാണ് ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടി’ നാണംകെട്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 43–ാം ഓവറിലാണ് സംഭവം. പന്തു നേരിട്ട ജുറെല്‍ അത് പോയിന്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ക്രീസില്‍നിന്നിറങ്ങി. അങ്കോലേക്കര്‍ പ്രതികരിക്കാന്‍ വൈകിയെങ്കിലും ജുറെല്‍ പാതിവഴി പിന്നിട്ടിരുന്നു. ഇതോടെ നോണ്‍ സ്‌െ്രെടക്കേഴ്‌സ് എന്‍ഡിലെ ക്രീസില്‍ കയറി ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുവരും മത്സരിച്ചോടി. കുറച്ചു നേരം ചര്‍ച്ച ചെയ്തതിനു ശേഷം അംപയര്‍ വിധിച്ചു. ധ്രുവ് ഔട്ട്.

pathram:
Leave a Comment