ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ നിന്നും 3000 ടണ്ണോളം വരുന്ന സ്വര്‍ണ ശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തിയ സ്വര്‍ണം ഇന്ത്യയുടെ മൊത്തം കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ അഞ്ചിരട്ടിയാണ്. സോണ്‍ പഹാദി, ഹാര്‍ഡി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണ ശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണ ശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടെന്‍ഡറിംഗ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോണ്‍ പഹാദിയില്‍ നിന്ന് 2943.26 ടണ്‍ സ്വര്‍ണവും ഹാര്‍ഡി ബ്ലോക്കില്‍ 646.16 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.199293 കാലഘട്ടത്തിലാണ് സോണ്‍ഭദ്രയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വര്‍ണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സോന്‍ഭദ്ര മേഖലയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോന്‍ഭദ്ര പടിഞ്ഞാറന്‍ മധ്യപ്രദേശ്, തെക്കന്‍ ഛത്തീസ്ഗഢ്, തെക്ക്കിഴക്കന്‍ ജാര്‍ഖണ്ഡ്, കിഴക്കന്‍ ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഖനന പ്രവൃത്തികളുടെ ചുമതല വഹിച്ചിരുന്ന ഡോ. പൃഥ്വിഷാ പറയുന്നത്, കണ്ടെത്തിയ സ്വര്‍ണപാറക്ക് ഏകദേശം ഒരു കിലോ മീറ്റര്‍ നീളം വരുമെന്നാണ്. 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയുമാണ് ഈ സ്വര്‍ണപ്പാറക്കുള്ളത്.
Leave a Comment