ഹർത്താൽ: കെഎസ്ആർടിസി സർവീസ് നടത്തും

കൊച്ചി: ഞായറാഴ്ച ചില സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആർടിസി ഓപ്പറേഷൻസ് ഡ‍പ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നോട്ടിസ് നൽകി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സർവീസുകളും നടത്തണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് സർവീസുകൾ നിർബന്ധമായും നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും നോട്ടിസിൽ പറയുന്നു.

pathram desk 2:
Related Post
Leave a Comment