ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി

കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതില്‍ ഒരു ജപ്പാന്‍കാരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത് 89 പേരില്‍ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈന്‍സിലും ഒരാള്‍ വീതം മരിച്ചിരുന്നു.

pathram:
Leave a Comment