നിർഭയ കേസിൽ വധശിക്ഷ നീളുന്നത് അനുവദിക്കാനാവില്ല : ഉപരാഷ്ട്രപതി

ന്യൂഡൽഹി • നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടി വേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.

ഡല്‍ഹി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതാണ് വധശിക്ഷ വൈകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മറുപടി നല്‍കിയത് ഏറ്റുമുട്ടലിന് ഇടയാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ഇരുസഭകളും തടസപ്പെട്ടു. ബഹളം വയ്ക്കാന്‍ ഇത് ചന്തയല്ലെന്ന് എംപിമാര്‍ ഒാര്‍ക്കണമെന്ന് ഉപരാഷ്ട്രപതി രാജ്യസഭയില്‍ കര്‍ശന നിലപാടെടുത്തു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment