തയ്യല്‍ കടയിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; 50കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ എന്ന 50കാരനാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് കടയില്‍ എത്തിയ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പെണ്‍കുട്ടികളില്‍ ഒരാള്‍ സുഹൃത്തിനോട് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും പിന്നീട് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.

ആറ്റിങ്ങല്‍ പാലസ് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന രാജേന്ദ്രന്‍ തന്റെ കടയില്‍ വരുന്ന സ്‌കൂള്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

pathram:
Related Post
Leave a Comment