കൂറ്റന്‍ റെക്കോഡില്‍ കോഹ്ലിയെ തകര്‍ത്ത് രോഹിത്

ട്വന്റി20 രാജ്യന്തര ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ‘കൂറ്റന്‍ റെക്കോഡില്‍’ കോഹ്ലിയെ മറികടന്ന് രോഹിത് ശര്‍മ്മ. ട്വന്റി20 ക്രിക്കറ്റില്‍ 25 തവണ 50 മറികടന്നാണ് രോഹിത് ശര്‍മ്മ ഹിറ്റായത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേട്ടത്തോടെയാണ് രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

35 പന്തുകളില്‍ നിന്നാണ് രോഹിത് 21-ാമത് അര്‍ധ സെഞ്ചുറി നേടിയത്. രണ്ട് സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു രോഹിതിന്റെ അര്‍ധ സെഞ്ചുറി നേട്ടം. അര്‍ധ സെഞ്ചുറി നേട്ടത്തിനു പിന്നാലെ പേശീ വലിവ് മൂലം രോഹിത് റിട്ടയര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയും ചെയ്തു.

ട്വന്റി20 യില്‍ 21 അര്‍ധ സെഞ്ചുറികളും നാലു സെഞ്ചുറികളും ഉള്‍പ്പെടെ 25 തവണയാണ് രോഹിത് 50 മറികടന്നിരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റില്‍ 25 തവണ 50 കടന്ന ഒരേയൊരു ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ. തൊട്ടു പിന്നിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 24 അര്‍ധ സെഞ്ചുറികളാണ് സമ്പാദ്യം. എന്നാല്‍ കോഹ്‌ലിയുടെ പേരില്‍ ട്വന്റി20 യില്‍ ഒരൊറ്റ സെഞ്ചുറികളും ഇല്ല. 17 അര്‍ധ സെഞ്ചുറകളുമായി ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലും അയര്‍ലണ്ടിന്റെ പേള്‍ സ്റ്റിര്‍ലിങ്ങുമാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ 16 തവണയാണ് 50 കടന്നിട്ടുള്ളത്.

key-word: latest-news-rohit-sharma-surpasses-virat-kohli-to-achieve-huge-t20i-record

pathram:
Related Post
Leave a Comment