അമ്മയുടെ കാല്‍ മുട്ടിന് താഴെ മുറിച്ച് കളഞ്ഞു; എല്ലാവരും പ്രാര്‍ഥിക്കണം: ശ്രീശാന്ത്

ഉയരങ്ങള്‍ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വിവാദങ്ങളെ കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. അമ്മയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്.

ഒരു പ്രമുഖ മാഗസിന്റെ ഫെബ്രുവരി ആദ്യ ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. അതില്‍ റാപ്പിഡ് ഫയര്‍ എന്ന വിഭാഗത്തിലെ ട്വന്റി 20യിലാണ് അമ്മയുടെ കാര്യം ശ്രീ പറയുന്നത്. ശ്രീയുടെ വാക്കുകള്‍ ഇങ്ങനെ :

ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. ശക്തയായ സ്ത്രീയാണവര്‍. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം.

ഇന്ത്യന്‍ ടീമിലും മത്സരത്തിലും സജീവമായിരുന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്നു അമ്മ സാവിത്രി ദേവി. പിന്നീട് ഒത്തുകളി വിവാദവും മറ്റും ശ്രീയുടെ കരിയറിന് താല്‍ക്കാലിക വിരാമമിട്ടപ്പോള്‍ അമ്മ വീട്ടിലേക്ക് ഒതുങ്ങിയിരുന്നു.

Key word- pathram online news – latest-news-sreeshanth-about-his-mother

pathram:
Related Post
Leave a Comment