സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും റിപ്പബ്ലിക് ദിനം അതിഗംഭീരമായി ആഘോഷിച്ചു. പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചുമാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍ ജനുവരി 26 ന് വഖഫ് സ്ഥാപനങ്ങളില്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കണമെന്ന് വഖഫ് ബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
രാവിലെ എട്ടരയ്ക്ക് പ്രാര്‍ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തലും ഭരണഘടനയുടെ ആമുഖം വായിക്കലും നടന്നു. പൂക്കോട്ടൂര്‍ ജുമാ മസ്ജിദില്‍ എസ്.വൈ.എസ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പതാക ഉയര്‍ത്തി.
മാറുന്ന ഭരണാധികാരികള്‍ക്ക് അനുസരിച്ച് രാജ്യത്തിന് മാറാനാകില്ലെന്ന് കാണിക്കാനും ഏകാധിപത്യ പ്രവണതയ്ക്കെതിരെയുമാണ് ഈ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പള്ളികളിലും നിരവധിപേരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷം പൊടിപൊടിച്ചു.
Leave a Comment