വീണ്ടും വിസ്മയിപ്പിക്കാന്‍ പ്രഭാസ്; പുതിയ സിനിമയുടെ ഷൂട്ടിംഗ് ഇന്നുമതുല്‍

ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്ഡേ-പ്രഭാസ് എന്നിവര്‍ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. 2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രം ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് പുറത്തുവിട്ടില്ല. നേരത്തേ പുതിയ സിനിമ ജാന്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റാണ് ഒരിക്കിയിരിക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

pathram:
Related Post
Leave a Comment