പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: വി.കെ. പ്രശാന്ത് എം. എല്‍. എ

തിരുവനന്തപുരം: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശിയ സിദ്ധ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

ചികിത്സാമേഖലയിലെ അനൈക്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട സമയമാണിതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടം നിലനിര്‍ത്തുന്നതിന് ഇത് ഏറെ ആവശ്യമായി വരുന്നു. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിദ്ധ ചികിത്സക്കുള്ള പ്രസക്തി വര്‍ദ്ധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പതിനായിരത്തിലധികം വര്‍ഷം പഴക്കമുള്ള സിദ്ധ ചികിത്സയില്‍ പുറമേ പ്രയോഗിക്കുന്ന ഔഷധങ്ങള്‍ക്കും ഉള്ളില്‍ കഴിക്കുന്ന ഔഷധങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതായി അവര്‍ പറഞ്ഞു.

നാഷണല്‍ ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. കെ. എസ്. പ്രീയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ജോളിക്കുട്ടി ഈപ്പന്‍, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ രാജ്,ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. സ്മാര്‍ട്ട് പി. ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബര്‍ട്ട് രാജ്, ഐ. എസ്. എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. ജയനാരായണന്‍, സിദ്ധ നോഡല്‍ ഓഫീസര്‍ ഡോ. വി. ബി. വിജയകുമാര്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജഗന്നാഥന്‍,പൂജപ്പുര പ്രാദേശിക സിദ്ധ ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കനകരാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സിദ്ധ ദിന പ്രഭാഷണ പരമ്പര ചെന്നൈ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി ഡോ . ടി. തിരുനാരായണന്‍, സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ മുന്‍ വൈസ് പ്രസിഡന്റ് ഡോ . സ്റ്റാന്‍ലി ജോണ്‍സ് എന്നിവര്‍ നയിച്ചു.

pathram:
Related Post
Leave a Comment