ഇളയ ദളപതിയുടെ ഭാര്യ ആദ്യമായി പൊതു വേദിയില്‍

ഇളയ ദളപതി വിജയിയുടെ ഭാര്യ സംഗീതയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയിയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷന്‍ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് സംഗീത.

ചാനല്‍ അവാര്‍ഡിന് വേണ്ടിയായിരുന്നു സംഗീത എത്തിയത്. നടി സിമ്രാന്റെ കൈയില്‍ നിന്നായിരുന്നു സംഗീത അവാര്‍ഡ് ഏറ്റുവാങ്ങിയത്. ആദ്യമായി സ്റ്റേജിലെത്തിയ സംഗീതയോട് നന്ദി മാത്രം പറഞ്ഞോളൂ എന്നാവശ്യപ്പെട്ട് അവതാരക മൈക്ക് കൈമാറിയതും ശ്രദ്ധിക്കപ്പെട്ടു.

pathram:
Related Post
Leave a Comment