ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന് നിർമാതാക്കൾ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിങ് പൂർത്തിയാക്കുകയില്ല എന്നുമാണ് ഷെയ്ന്റെ നിലപാട്.
ഡബ്ബിങ് പൂർത്തിയാക്കാമെന്ന് ഷെയ്ൻ ഉറപ്പു നൽകിയതായി നിർമാതാക്കൾ പറയുന്നു. ആറാം തിയ്യതിക്കുള്ളിൽ ഡബ്ബിങ് പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കൾ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഷെയ്നിന് കത്ത് അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ലെന്ന് നിർമാതാക്കൾ പറയുന്നു.
പ്രതിഫലതർക്കവുമായി ബന്ധപ്പെട്ട് അമ്മയും നിർമാതാക്കളുടെ സംഘടനയും ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഡബ്ബിങ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ. ഈ മാസം നടക്കുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഷെയ്ൻ
Leave a Comment