സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്റോകൾ കൂടി ഇന്ത്യ റിസർവ് ബറ്റാലിയൻ തണ്ടർബോൾട്ടിന്റെ ഭാഗമായി. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐ ആർ ബി പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്ത് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കമാൻഡോകളുടെ പരിശീലന കാലവും ഇനി സർവീസായി പരിഗണിക്കും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പോലീസ് സേനയിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കൾ കൂടുതലായി കടന്നുവരുന്നുണ്ട്. വിദ്യാസമ്പന്നരുടെ അറിവും ശേഷിയും സേനയുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ റിസർവ് ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്‌സും, കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ ഇൻസർജൻസി ട്രെയ്നിങ് സ്‌കൂളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
സംസ്ഥാന പോലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്റോകൾ കൂടി
Related Post
Leave a Comment