ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കെ.വൈ.സി ചേര്‍ക്കുന്നതിനും മതം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തിരുത്തി ധനമന്ത്രാലയം. പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നൂ/നിലവിലുള്ള അല്ലെങ്കില്‍ കെ.വൈ.സി ചേര്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടെന്ന രീതിയിലുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രസ്ത്യന്‍, പാഴ്സി അഭയാര്‍ത്ഥികള്‍ ബാങ്കുകളിലെ കെ.വൈ.സി ഫോമിനൊപ്പം തങ്ങളുടെ മതം കൂടി വെളിപ്പെടുത്തണമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു.
Leave a Comment