എന്‍.പി.ആര്‍ പുതുക്കല്‍ കേരളം നിര്‍ത്തിവച്ചു

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണിത്. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലാണു ഉത്തരവിറക്കിയത്.

പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ സെന്‍സസിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ഈ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സെന്‍സസുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സെന്‍സസിന് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. അനിവാര്യമായ ഒരു സ്ഥിതി വിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ഇത് നിര്‍ത്തിവയ്ക്കുകയാണ്.

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാത്രമല്ല ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഓഫീസ് അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment