ശബരിമല ഭക്തര്‍ക്ക് തിരിച്ചടി

ഇത്തവണ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. സന്നിധാനത്തും പമ്പയിലുമെല്ലാം ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നു. ചെലവ് കുറച്ച് കൂടുമെങ്കിലും ഇതിലൊരു ഗുണവുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് പല സ്ഥലത്തും പലരീതിയില്‍ വില ഈടാക്കുന്നത് ഇതോടെ അവസാനിപ്പിക്കുമെന്നാണ് അധികതൃര്‍ നല്‍കുന്ന ഉറപ്പ്. അതൊക്കെ എന്തായാലും കാത്തിരുന്നു കാണാം. ഇപ്പോള്‍ ഈ വിലവിവരങ്ങള്‍ ഓര്‍ത്തുവച്ചോളൂ…

പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ട പ്രകാരം പുതിക്കിയ വില വിവരങ്ങള്‍ ഇനി പറയുന്നു…

ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപ, പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപ.

കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് 9 രൂപയും പമ്പാ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 8രൂപ.

ഇന്‍സ്റ്റന്റ് കാപ്പി, മെഷീന്‍ കാപ്പി, ബ്രൂ, നെസ്‌കഫേ 150 മില്ലി ലീറ്ററിന് 15 രൂപയും 200 മില്ലി ലീറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്.

ബോണ്‍വിറ്റ, ഹോര്‍ലിക്സ് 150 മില്ലി ലീറ്ററിന് 20 രൂപ.

എല്ലായിടത്തും പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവയ്ക്ക് 10 രൂപ.

സന്നിധാനത്ത് പഴംപൊരി (ഏത്തയ്ക്കാ അപ്പം) 11 രൂപ, പമ്പാ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 രൂപ.

ബജി 30 ഗ്രാമിന് സന്നിധാനത്ത് 8 രൂപയും പമ്പാ, നിലയ്ക്കല്‍ 7 രൂപയും.

സന്നിധാനത്ത് ദോശ, ഇഡലി , പൂരി, എന്നിവയ്ക്ക് 9 രൂപ. പമ്പ, നിലയ്ക്കല്‍ 8 രൂപ.

ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് എല്ലായിടത്തും 10 രൂപ.

പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് സന്നിധാനത്ത് 9 രൂപ.

പമ്പ, നിലയ്ക്കല്‍ 8 രൂപ. കിഴങ്ങ്, കടല, പീസ് കറികള്‍ക്ക് എല്ലായിടത്തും 25 രൂപ.

ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കല്‍ 20 രൂപയും.

നെയ് റോസ്റ്റ് സന്നിധാനത്ത് 38 രൂപ. പമ്പ, നിലയ്ക്കല്‍ 35 രൂപ.

മസാലദോശ സന്നിധാനത്ത് 45 രൂപ . പമ്പ, നിലയ്ക്കല്‍ 40 രൂപ.

ഊണ്-പച്ചരി, പുഴുക്കലരി 60 രൂപ. വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം) എല്ലായിടത്തും 60 രൂപ.

പയര്‍, അച്ചാര്‍ ഉള്‍പ്പെട്ട കഞ്ഞി സന്നിധാനത്ത് 35 രൂപ. നിലയ്ക്കല്‍, പമ്പ 30 രൂപ.

സന്നിധാനത്ത് കപ്പ 30 രൂപ. നിലയ്ക്കല്‍, പമ്പ 25 രൂപ.

തൈര് സാദം സന്നിധാനത്ത് 45 രൂപ. നിലയ്ക്കല്‍, പമ്പ 43 രൂപ.

തൈര് (ഒരു കപ്പ് ) സന്നിധാനത്ത് 12 രൂപ. നിലയ്ക്കല്‍, പമ്പ 10 രൂപ.

നാരങ്ങാ സാദം സന്നിധാനത്ത് 43 രൂപ. നിലയ്ക്കല്‍, പമ്പ 40 രൂപ.

വെജിറ്റബിള്‍, ദാല്‍ കറി 20 രൂപ. തക്കാളി ഫ്രൈ എല്ലായിടത്തും 30 രൂപ.

പായസം സന്നിധാനത്ത് 15 രൂപ. നിലയ്ക്കല്‍, പമ്പ 12 രൂപ.

തക്കാളി, സവാള ഊത്തപ്പങ്ങള്‍ സന്നിധാനത്ത് 55 രൂപ. നിലയ്ക്കല്‍, പമ്പ 50 രൂപ.

ഇങ്ങനെയാണ് പുതുക്കിയ വില..

കൂടാതെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment