ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കുട്ടിക്കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് കിട്ടിയത്…

മൊബൈല്‍ പ്രണയം മൂത്ത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പൊല്ലാപ്പിലായി. ഭര്‍ത്താവും മക്കളും അറിയായെ ഏറെ നാളായി മൊബൈല്‍ ഫോണില്‍ പ്രണയം പങ്കുവെച്ച വീട്ടമ്മ ഒടുവില്‍ ആരും അറിയാതെ കാമുകനെ തേടി വീടുവിട്ടിറങ്ങുകയായിരുന്നു.

എന്നാല്‍, കാമുകന്റെ അടുത്തെത്തിയപ്പോഴാണ് അമിളി തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് കാമുകന്‍. തന്നെക്കാള്‍ മുതിര്‍ന്ന കാമുകിയെ കണ്ട് കാമുകന്‍ പേടിച്ച് പൊട്ടിക്കരഞ്ഞ് വീടിനുള്ളില്‍ പാത്തിരുന്നു.

പ്രണയം മൂത്ത് അത്യാവശ്യ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി വീടിന് മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വീടിന് മുന്‍പില്‍ തടിച്ചുകൂടി.

ഒരു വഴിയും മുന്‍പില്‍ കാണാതിരുന്ന യുവതി ഒടുവില്‍ ഭര്‍ത്താവിനെ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി.. വൈകാതെ സ്ഥലത്തെത്തിയ ഭര്‍ത്താവ് ഒളിച്ചോടിയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

തന്റെ അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചാണ് മീശ പോലും മുളയ്ക്കാത്ത കുട്ടിക്കാമുകന്‍ രണ്ട് മക്കളും ഭര്‍ത്താവുമുള്ള സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതും അവരുമായി പ്രണയത്തിലാകുന്നതും. എന്തായാലും സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഒരു വീട്ടുമുറ്റത്ത് അരങ്ങേറിയത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment