ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷ് വധക്കേസിലെ പ്രതി വസീമും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും(28) തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തറിയാതിരിക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നും മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. സംഭവത്തിന് പിന്നാലെ ഇടുക്കിയില്‍ നിന്നും മുങ്ങിയ ലിജിയേയും ഫാം ഹൗസ് മാനേജര്‍ വസീമിനേയും മുംെബെയില്‍ വിഷം കഴിച്ച് അത്യാസന്ന നിലയില്‍ നിലയില്‍ കണ്ടെത്തിയിരുന്നു.
റിജോഷിന്റെ രണ്ടു വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്ന ശേഷമാണ് ഇരുവരും വിഷം കഴിച്ചതെന്നു കരുതുന്നു. വസീം റിജോഷിന്റെ വീട്ടില്‍ രാത്രികാലങ്ങളിലടക്കം നിത്യ സന്ദര്‍ശകനായിരുന്നെന്ന് അയല്‍വാസികളും പറയുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന റോയിയെ റിജോഷിന്റെ ഭാര്യ റിസോര്‍ട്ടില്‍ ജോലിക്കെത്തി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തറിയുമോയെന്ന് ഭയന്നാകാം തന്നെ പറഞ്ഞയച്ചതെന്ന് മുന്‍ ജീവനക്കാരന്‍ റോയി പറഞ്ഞു.
വസീം െവെകുന്നേരങ്ങളിലടക്കം റിജോഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നെന്നും രാത്രികാലങ്ങളില്‍ മണിക്കൂറുകള്‍ തങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും സമീപവാസികളും പറയുന്നു. മദ്യം കഴിക്കില്ലാത്ത വസീം മിക്ക ദിവസങ്ങളിലും റിജോഷിന് മദ്യം വാങ്ങി നല്‍കുമായിരുന്നെന്നും കഴിഞ്ഞ 30 ന് മദ്യം നല്‍കാമെന്ന് പറഞ്ഞ് വസീം റിജോഷിനെ റിസോര്‍ട്ടിലേയ്ക്ക് വിളിപ്പിച്ചതായും ബന്ധുക്കളും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കുന്നതിന് പ്രതി വസീം വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് റിജോഷിനെ കെലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ, അറസ്റ്റിലായ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദിനെ(25) നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ വസീമിനെയും ഫഹദിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക കേസില്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പോലീസിനെ തെറ്റിധരിപ്പിച്ചതിനും പ്രതി വസീമിന്റെ സഹോദരന്‍ ഫഹദിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷം തൃശൂരില്‍ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പോലീസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദാണെന്നും കണ്ടെത്തി.
മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്റെ ഫോണില്‍ നിന്നും റിജോഷ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായി ഇയാള്‍ പോലീസിനോട് പറയുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഇയാള്‍ പോലീസിനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണു രണ്ടു വയസുകാരി ജൊവാനയെ മരിച്ച നിലയിലും വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. പന്‍വേലിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവരെ കണ്ടെത്തിയത്. ലോഡ്ജ് മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പനവേല്‍ സെന്റര്‍ സ്റ്റേഷനിലെ പോലീസെത്തി ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി.
മുറിക്കുള്ളില്‍നിന്നു ലഭിച്ച ഇവരുടെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് ഇടുക്കി സ്വദേശികളാണെന്നു മനസിലാക്കി കേരളാ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വസീം വീഡിയോ സന്ദേശമയയ്ക്കാന്‍ ഉപയോഗിച്ച െവൈഫെ മുംെബെയിലുള്ളതാണെന്ന് മനസിലാക്കിയ അന്വേഷണ സംഘം വെള്ളിയാഴ്ച ഇവിടെയെത്തിയിരുന്നു. അതുകൊണ്ടു തന്നെ വിവരം ലഭിച്ച ഉടന്‍ അവര്‍ സ്ഥലത്തെത്തി. റിജോഷിനെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണു ലിജിയും വസീമും ഒളിവില്‍ പോയത്.
Leave a Comment