ശ്രീധരന്‍ പിള്ള ഇന്ന് രാജിവയ്ക്കും

കൊച്ചി: പി.എസ്.ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിച്ചു.

ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നിര്‍ദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നത്. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നത്.

എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്.സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

pathram:
Related Post
Leave a Comment