ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു. കക്കാടിനടുത്ത് കാച്ചടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്‌റിനാണ് മരിച്ചത്. മൃതദേഹം ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment