ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എന്ഫോഴ്സ്മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കീഴ്ക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സിബിഐ നേരത്തെ ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്സ്മെന്റ് കേസില്‍ കസ്റ്റഡി ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

മൂന്ന് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുന്‍ജാമ്യാപേക്ഷയിലെ കോടതി വിധി. അന്വേഷണ ഏജന്‍സി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് കൈമാറി. ഈ രേഖകള്‍ കോടതിക്ക് പരിശോധിക്കാമെങ്കിലും അതിന് തങ്ങളിപ്പോള്‍ മുതിരുന്നില്ല കാരണം അത് തെളിവുകള്‍ പരസ്യപ്പെടുത്തുന്നതിന് തുല്യമാകും എന്നാണ് കോടതി അറിയിച്ചത്. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. ഇന്ന് കസ്റ്റഡി കാലാവധി തീരുകയാണ്.

pathram:
Leave a Comment