നിഷയല്ല; ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം നടക്കും.

കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ അംഗവുമാണ്.

നേരത്തെ നിഷ ജോസ് കെ. മാണിക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മറ്റൊരാളെ കണ്ടെത്താന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്. ജോസഫ് വിഭാഗത്തെ പിണക്കാതെയുള്ള സ്ഥാനാര്‍ഥിയാകണമെന്ന് യു.ഡി.എഫ് നേതൃത്വവും ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

pathram:
Related Post
Leave a Comment