കശ്മീരില്‍ 800 യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എണ്ണൂറോളം യുവാക്കള്‍ ശനിയാഴ്ച കരസേനയുടെ ഭാഗമായി. ശ്രീനഗറിലെ ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റല്‍ സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 575 കാഡറ്റുകള്‍ അണിനിരന്നു. ലെഫ്റ്റനന്റ് ജനറല്‍ അശ്വനികുമാര്‍ അഭിവാദ്യം സ്വീകരിച്ചു.

”കശ്മീരുമായി വളരെ അടുപ്പമുള്ളതാണ് ഈ സൈനികവ്യൂഹം. യുവസൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ ജനങ്ങള്‍ അതീവ തത്പരരാണെന്ന് മനസ്സിലായി” -ലെഫ്റ്റനന്റ് ജനറല്‍ കുമാര്‍ പറഞ്ഞു.

ലേയിലെ ലഡാക്ക് സ്‌കൗട്ട്‌സ് സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 207 പേരും സേനയുടെ ഭാഗമായി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment