ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്. അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. 2014 ല്‍ 1,156 ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 1,441 ആയി ഉയര്‍ന്നു.
Leave a Comment