വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

വയനാട്: വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.
ബലി പെരുന്നാള്‍ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീര്‍വാരം സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.
ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് നീര്‍വാരം സ്‌കൂളില്‍ ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം

pathram:
Related Post
Leave a Comment