ഇരുപതോളം ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് റീഫണ്ടിന് അവസരം

തിരുവനന്തപുരം • കനത്തമഴയെത്തുടർന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടർന്ന് ശനിയാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തടസപ്പെട്ട ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. പാലക്കാട്–ഷൊർണൂർ, ഷൊർണൂർ–പട്ടാമ്പി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

എറണാകുളത്തു നിന്നു കോട്ടയം, തിരുവനന്തപുരം വഴി ചെന്നൈയിലേ‍ക്കു സ്പെഷൽ ട്രെയിൻ ഉച്ചയ്ക്കു 3 മണിക്കു പുറപ്പെടും.

രാവിലെ 11.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാകും പുറപ്പെടുക. നാഗർകോവിൽ- മധുര വഴിയാണ് പോകുന്നത്. പാലക്കാട് -കോയമ്പത്തൂർ പോകില്ല.
കായംകുളം – ആലപ്പുഴ – എറണാകുളം വഴി വെള്ളിയാഴ്ച നിർത്തിവച്ച ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം – തൃശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ’ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദു ചെയ്തു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്‌ലൈൻ നമ്പറുകൾ എർപ്പെടുത്തി. നമ്പരുകൾ – 1072, 9188292595, 9188293595.

പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്ക് റീഫണ്ടിന് അപേക്ഷിക്കാം. ഒക്ടോബർ 15 വരെ സ്റ്റേഷനുകളിൽനിന്നും ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ലഭിക്കും. ഇതുപയോഗിച്ചു റീഫണ്ടിന് അപേക്ഷ നൽകാം. ഇ–ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഈ സമയപരിധി ബാധകം.

ഐആർസിടിസി വെബ്സൈറ്റിൽ ടിഡിആർ സമർപ്പിച്ചു റീഫണ്ടിന് അപേക്ഷിക്കാം. യുടിഎസ് ഓൺ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനായി cospm@sr.railnet.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കു ടിക്കറ്റ് നമ്പറും റദ്ദാക്കാനുളള കാരണവും വ്യക്തമാക്കി ഇ–മെയിൽ അയയ്ക്കണം.

ഇന്റർനെറ്റ് സൗകര്യമില്ലാത്തവർ ചീഫ് കൊമേഴ്സ്യൽ മാനേജർ, പാസഞ്ചർ മാർക്കറ്റിങ്, സതേൺ റെയിൽവേ. മൂർ മാർക്കറ്റ്, ചെന്നൈ 600003 എന്ന വിലാസത്തിൽ അയയ്ക്കണം.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ
1. 16332 തിരുവനന്തപുരം– മുംബൈ സിഎസ്എംടി എക്സ്പ്രസ്
2. 12076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്
3. 22646 തിരുവനന്തപുരം – ഇൻഡോർ അഹല്യനഗരി എക്സ്പ്രസ്
4. 16305 എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
5. 12217 കൊച്ചുവേളി–ചണ്ഡിഗഡ് കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
6. 16346 തിരുവനന്തപുരം – ലോക്മാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്
7. 16308 കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്
8.16857 പുതുച്ചേരി – മംഗലാപുരം എക്സ്പ്രസ്
9. 22610 കോയമ്പത്തൂർ– മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്
10. 22609 മംഗലാപുരം – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്
11..56650 കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചർ
12. 56600 കോഴിക്കോട് – ഷൊർണൂർ പാസഞ്ചർ
13. 56664 കോഴിക്കോട് – തൃശൂർ പാസഞ്ചർ
14. 56604 ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ
15. 66606 പാലക്കാട് ടൗൺ–കോയമ്പത്തൂർ പാസഞ്ചർ
16. 66611 പാലക്കാട് – എറണാകുളം പാസഞ്ചർ
17. 56323 കോയമ്പത്തൂർ–മംഗലാപുരം പാസഞ്ചർ
18. 56603 തൃശൂർ– കണ്ണൂർ പാസഞ്ചർ
19. 12698 തിരുവനന്തപുരം – ചെന്നൈ സെൽട്രൽ വീക്‌ലി എക്സ്പ്രസ്
20. 22208 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ എസി എക്സ്പ്രസ്(ഓഗസ്റ്റ് 11 നുള്ളത്)
21. 06038 എറണാകുളം–ചെന്നൈ സെൻട്രൽ സ്പെഷൽ(ഓഗസ്റ്റ് 11 നുള്ളത്)
22.12697 ചെന്നൈ സെൻട്രൽ – തിരുവനന്തപുരം വീക്‌ലി എക്സ്പ്രസ് (ഓഗസ്റ്റ് 11 നുള്ളത്)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. നാഗർകോവിൽ – മംഗലാപുരം എറനാട് എക്സ്പ്രസ്, തൃശൂരിനും മംഗലാപുരത്തിനുമിടയിൽ ഓടില്ല.
2. 16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്, വടക്കാഞ്ചേരിക്കും മംഗലാപുരത്തിനുമിടയിൽ ഓടില്ല.
3. 16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കുമിടയിൽ ഓടില്ല.
4. 16605 മംഗലാപുരം – നാഗർകോവിൽ എക്സ്പ്രസ് മംഗലാപുരത്തിനും തൃശൂരിനുമിടയിൽ ഓടില്ല.
5. 17229 തിരുവനന്തപുരം – ശബരി എക്സ്പ്രസ്, തിരുവനന്തപുരത്തിനും കോയമ്പത്തൂരിനുമിടയിൽ ഓടില്ല
6. 12081 കണ്ണൂർ – തിരുവനന്തപുരം ജന ശതാബ്ദി എക്സ്പ്രസ് കണ്ണൂരിനും ഷൊർണൂരിനുമിടയിൽ ഓടില്ല.
7. 56602 കണ്ണൂർ – ഷൊർണൂർ പാസഞ്ചർ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഓടില്ല.
8. 56611 പാലക്കാട് – നിലമ്പൂർ പാസഞ്ചർ പാലക്കാടിനും ഷൊർണൂറിനുമിടയിൽ ഓടില്ല.
9. ഒൻപതിന് തിരിച്ച 16159 ചെന്നൈ എഗ്മൂർ – മംഗലാപുരം സെൻട്രൽ എക്സ്പ്രസ് തിരുച്ചിറപ്പള്ളിക്കും മംഗലാപുരത്തിനുമിടയിൽ ഓടില്ല.
10. പത്തിന് തിരിച്ച 16160 മംഗലാപുരം – ചെന്നൈ എഗ്മൂർ എക്സ്പ്രസ് മംഗലാപുരത്തിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ ഓടില്ല.
11. പതിനൊന്നിനുളള 12512 തിരുവനന്തപുരം – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഈറോഡിനുമിടയിൽ ഓടില്ല.

വഴിതിരിച്ചു വിട്ട ട്രെയിൻ

16382 കന്യാകുമാരി – മുംബൈ സിഎസ്എംടി ജയന്തി ജനത എക്സ്പ്രസ് നാഗർകോവിൽ, തിരുനെൽവേലി, മധുര, ഡിണ്ടിഗൽ, കരൂർ, ഈറോഡ് വഴിയാകും പോകുക.

pathram:
Leave a Comment