സാഹോയിലെ പ്രണയഗാനം പുറത്തിറക്കി… വീഡിയോ കാണാം…

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം എത്തി. ‘ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷന്‍ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തത്. ഓസ്ട്രിയയുടെ പ്രകൃതി ഭംഗിയിലാണ് പ്രണയഗാനം ചിത്രീകരിച്ചിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളിലായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഏകാന്ത താരമേയെന്ന മലയാളം ഗാനവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ലിറിക്സ്-വിനായക് ശശികുമാര്‍.
സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

pathram:
Related Post
Leave a Comment