ബിജെപി നേതാവും യുവമോര്‍ച്ച നേതാവും ചേര്‍ന്നുള്ള അശ്ലീല വീഡിയോ പുറത്ത്

ബിജെപി നേതാക്കളായ സ്ത്രീയുടേയും പുരുഷന്റെയും അശ്ലീല ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ ബിജെപി നേതാവും യുവമോര്‍ച്ച നേതാവും ചേര്‍ന്നുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തായത്. ഇത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

വിവാദത്തിലകപ്പെട്ട രണ്ടുപേരും തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതി ഈ ദൃശ്യങ്ങള്‍ പിന്നീട് നേതാവിന് അയച്ചുകൊടുത്തിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങള്‍ യുവമോര്‍ച്ച നേതാവിന്റെ ഭാര്യ കാണുകയും ഭര്‍ത്താവിനോടുള്ള ദേഷ്യം മൂലം പുറത്തുവിടുകയുമായിരുന്നു. ഇതോടൊപ്പം നേതാവിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ഇവര്‍ പുറത്തുവിട്ടു. ദൃശ്യങ്ങളും ഓഡിയോയും പ്രചരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി.

സംഭവത്തിലുള്‍പ്പെട്ട ബിജെപി നേതാവായ യുവതി, തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് വിഡീയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഹിമാചല്‍ പ്രദേശ് പോലീസ് ഐടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു നേതാക്കളെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഗണേഷ് ദത്ത് വ്യക്തമാക്കി.

pathram:
Related Post
Leave a Comment