ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; ആവേശത്തോടെ ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി ശ്രദ്ധയും പ്രഭാസും ശത്രുക്കളെ നേരിടുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോമാന്റിക് പോസ്റ്ററിന് പിന്നാലെ ഹോളിവുഡിനെ വെല്ലുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററും എത്തിയതോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.ബാഹുബലിക്ക് പിന്നാലെ പ്രഭാസ് മറ്റൊരു ചരിത്രം തീര്‍ക്കുന്ന ചിത്രമാകും സാഹോയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

മറ്റു ഭാഷകള്‍ക്കൊപ്പം ചിത്രത്തിന്റെ മലയാളത്തിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതിനോടകം പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയല്‍ വന്‍ ഹിറ്റായി മാറി. നേരത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ച ചിത്രം ആക്ഷന്‍ സീക്വന്‍സുകള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനായി റിലീസ് നീട്ടിവെക്കുകയായിരുന്നു. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്.

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

pathram:
Related Post
Leave a Comment