റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ബി-ഹബ്ബിലാണ് പരിശീലനക്കളരി .

ഏതെങ്കിലും എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദമോ, കംപ്യൂട്ടര്‍ സയന്‍സ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദമോയുള്ളവര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.ആവര്‍ത്തന സ്വഭാവമുള്ള ഓഫീസ് ജോലികള്‍ വളരെ കൃത്യമായി പഠിച്ച് അതിവേഗത്തിലും കൃത്യതയോടെയും സോഫ്റ്റ് വെയര്‍ ബോട്ടുകള്‍ ചെയ്യുന്നതിനെയാണ് റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ എന്നു വിളിക്കുന്നത്.

സോഫ്റ്റ് വെയര്‍ റോബോട്ട് നിര്‍മ്മാണരംഗത്തെ മുന്‍നിര കമ്പനിയായ യുഐ പാത്തുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് സോഫ്റ്റ് വെയര്‍ ബോട്ട് നിര്‍മ്മിക്കാനുള്ള പരിശീലനം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആര്‍പിഎ രംഗത്തെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐസിറ്റി അക്കാദമി ഓഫ് കേരള, യുഐ പാത്ത് എന്നിവര്‍ സംയുക്തമായി സര്‍ക്കിഫിക്കറ്റ് നല്‍കും.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും- www.ictkerala.org ,8078102119.

pathram:
Related Post
Leave a Comment