യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും കേരളാ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സംഘര്‍ഷം, യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്ത കാര്യം എന്നിവയില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കേണ്ടി വരും. കേരളത്തിലെ തന്നെ പ്രമുഖ കലാലയങ്ങളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് എന്നത് കൂടി കണക്കിലെടുത്താണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടയില്‍ കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്!സി സ്‌കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന് ഹര്‍ജിക്കാരന്റെ വാദം. കൊല്ലം ജില്ലയില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം സിബിഎസ്!സി സ്‌കൂളുകളില്‍ പഠനമുടക്കും ഉണ്ടാകുന്നതായി അറിവില്ല എന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി. കൊല്ലം ജില്ലയി?ല്‍ ഏത് സ്‌കൂളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന് ഹര്‍ജിയില്‍ പരാതിക്കാരന്‍ കൃത്യമായി പറയുന്നില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

pathram:
Related Post
Leave a Comment