അന്തിമ ഇലവനില്‍ ആരൊക്കെ? നിര്‍ദ്ദേശവുമായി സച്ചിന്‍!

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ അന്തിമ ഇലവനില്‍ ആരൊക്കെ വേണം, നിര്‍ദ്ദേശവുമായി സച്ചില്‍. അന്തിമ ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ലഭിച്ച അവസരം മുതലാക്കിയ ജഡേജയെ നിലനിര്‍ത്തണോ യുസ്വേന്ദ്ര ചാഹലിലെ തിരികെ കൊണ്ടുവരണോ കുല്‍ദീപീനെ ഒഴിവാക്കണോ എന്നിങ്ങനെ ആരാധകര്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമാണ്.
എന്നാല്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ദിനേശ് കാര്‍ത്തിക് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ രവീന്ദ്ര ജഡേജയെ അന്തിമ ഇലവനിലേക്ക് പരിഗണിക്കാവുന്നതാണെന്ന് സച്ചിന്‍ പറഞ്ഞു. അഞ്ച് ബൗളര്‍മാരാുമായി മാത്രം ഇറങ്ങുമ്പോള്‍ ജഡേജയുടെ ഇടം കൈ സ്പിന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും സച്ചിന്‍ വ്യക്തമാക്കി.
പേസ് ബൗളിംഗിലാണ് സച്ചിന്‍ മറ്റൊരു മാറ്റം നിര്‍ദേശിക്കുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നിറം മങ്ങിയ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും സച്ചിന്‍ പറഞ്ഞു. മാഞ്ചസ്റ്ററില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികവു കാട്ടിയ ഷമിക്ക് ഇവിടെ പന്തെറിഞ്ഞതിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാവുമെന്നും സച്ചിന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഷമിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.

pathram:
Related Post
Leave a Comment