ലോകകപ്പ്: കോഹ്‌ലിയും രോഹിത് ശര്‍മ്മയും കളിച്ചത് പിക്‌നിക്കിന് വന്നവരെ പോലെ, വിമര്‍ശനവുമായി പാക് താരങ്ങള്‍

ലോകകപ്പില്‍ ഇംഗഌിനെതിരേ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിനെതിരെ വിമര്‍ശനവുമായി പാക് മുന്‍ താരങ്ങള്‍. ഇംഗഌിനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും കളിച്ചത് പിക്‌നിക്കിന് വന്നവരെ പോലെയാണെന്ന് വിമര്‍ശനം ഉയര്‍ത്തി പാക് മുന്‍ താരം ബാസിത് അലിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ ഒഴികെയുള്ളവര്‍ പൊരുതാന്‍ കൂട്ടാക്കാതിരുന്നത് പാകിസ്താനെ പുറത്താക്കാന്‍ വേണ്ടിയായിരുന്നെന്ന് ബാസിത് അലി ആരോപിച്ചു. പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാസിത് അലിയുടെ വിമര്‍ശനം.

കോലിയും രോഹിത് ശര്‍മയും കളിച്ചത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇരുവരും വിജയതൃഷ്ണ കാണിച്ചില്ലെന്നും ബാസിത് അലി ആരോപിച്ചു. പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ 28 റണ്‍സ് മാത്രമാണ് കോലിയും രോഹിത്തും ചേര്‍ന്നടിച്ചത്. ഗ്രൗണ്ടില്‍ പിക്‌നിക്കിന് വന്നവരെപ്പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയെന്നും പരിഹസിച്ചു. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ തങ്ങള്‍ ഫോമിലാണെന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം. രോഹിത് ഇഷ്ടംപോലെ സമയമെടുത്താണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അലസമായാണ് വിരാട് 66 റണ്‍സടിച്ചത്. 33 പന്തില്‍ 45 റണ്‍സടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയിക്കാനായി ബാറ്റ് വീശിയത്.

ലോകകപ്പില്‍ പാക്കിസ്ഥാന്റെ സെമി സാധ്യത ഇന്ത്യഇംണ്ട് മത്സരഫലത്തെ ആശ്രയിച്ചായിരുന്നു. ഇംണ്ട് ഇന്ത്യയോട് തോറ്റിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ സെമി സാധ്യത വര്‍ധിക്കുമായിരുന്നു. നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയ മാത്രമാണു സെമി ഉറപ്പാക്കിയ ഏക ടീം. ഇന്ത്യ, ഇംണ്ട്, ബംാദേശ്, പാകിസ്താന്‍ ടീമുകളാണ് ഊഴം കാത്തിരിക്കുന്നത്. ഇംണ്ട് ജയിച്ചതോടെ ശ്രീലങ്ക പുറത്തായി. ബംഗ്ലാദേശിനു ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിക്കണം. ഏഴ് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ അവര്‍ പാകിസ്താനു പിന്നില്‍ ആറാമതാണ്. ഏഴ് കളികളില്‍നിന്ന് ആറു പോയിന്റ് നേടിയ ശ്രീലങ്കയാണ് ഏഴാമത്. ഇന്നു നടക്കുന്ന ഇന്ത്യാബംഗ്ലാദേശ് മത്സരവും നാളെ നടക്കുന്ന ഇംണ്ട് ന്യൂസിലന്‍ഡ് മത്സരവും വെള്ളിയാഴ്ച നടക്കുന്ന പാകിസ്താന്‍ ബംഗ്ലാദേശ് മത്സരവും ജീവന്മരണ പോരാട്ടങ്ങളാണ്.

ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഒരു പോയിന്റ് കൂടി നേടിയാല്‍ സെമി ഉറപ്പാക്കാം. ഒരു മത്സരം ഏതെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കിലും അടുത്ത മത്സരത്തില്‍ കഷ്ടിച്ചുള്ള തോല്‍വിയും ഇന്ത്യക്കു സെമിയിലേക്കുള്ള വഴി തുറക്കും. ന്യൂസിലന്‍ഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ന്യൂസിലന്‍ഡ് ഇംണ്ടിനെ തോല്‍പ്പിച്ചാല്‍ അവര്‍ സെമിയില്‍ കടക്കും. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്താനെ തോല്‍പ്പിക്കുകയും ഇന്ത്യയോടു തോല്‍ക്കുകയും ചെയ്താല്‍ ഇംണ്ടും സെമിയില്‍ കളിക്കും. ന്യൂസിലന്‍ഡ് ഇംണ്ടിനോടു തോറ്റാലും മികച്ച റണ്‍ റേറ്റ് നിലനിര്‍ത്തിയാല്‍ സെമി സാധ്യത സജീവമാണ്. പാകിസ്താന്‍ ബംഗ്ലാദേശിനെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലെ ന്യൂസിലന്‍ഡിനു പേടിക്കാനുള്ളു.

ബംഗ്ലാദേശിന് ഇന്ത്യയെയും പാകിസ്താനെയും തോല്‍പ്പിച്ചാല്‍ മാത്രമേ സെമിയില്‍ കളിക്കാനാകു. ഇന്ത്യയുടെ ജയത്തിനായി പാക് ആരാധകര്‍ പ്രാര്‍ഥിക്കുന്ന സ്ഥിതിയെക്കുറിച്ച് നായകന്‍ വിരാട് കോഹ്‌ലി ടോസിനു പിന്നാലെ പരാമര്‍ശിച്ചിരുന്നു. പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ തോറ്റുകൊടുക്കാന്‍ സാധ്യതുണ്ടെന്ന് മുന്‍ താരം ബാസിത് അലി നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയുടെ കളിയോടുള്ള സമീപനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ടീം മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയുടെ പ്രതികരണത്തെ പാക് പ്രധാനമന്ത്രിയും മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു.

pathram:
Related Post
Leave a Comment