ഐഎസ് കേരളത്തിലെ ആരാധനായലത്തിലും ആക്രമണത്തിന് പദ്ധതിയിട്ടു

കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയതിന് സമാനമായി കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തി. ഇരുസംസ്ഥാനങ്ങളിലേയും ആരാധനാലയങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ കേസെടുത്തത്.

ഇതിനായി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. യോഗത്തിന് നേതൃത്വം നല്‍കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ അറസ്റ്റിലായി. ആറുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആരാധനാലയങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് പലതവണ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകം രൂപവത്കരിച്ച മുഹമ്മദ് അസ്ഹറുദീന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് കേരളത്തിലേയും തമിഴ്നാട്ടിലേയും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സംഘത്തലവനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഖിലാഫജി എഫ്. എക്സ്. എന്ന പേരില്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ശ്രീലങ്കന്‍ ചാവേര്‍ സഹ്റാന്‍ ഹാഷിം ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ചയാണ് ഇത്തരത്തില്‍ കോയമ്പത്തൂരില്‍ പരിശോധനനടത്തുന്നു. മുഹമ്മദ് അസ്ഹറുദീന് പുറമെ പോതന്നൂര്‍ നഞ്ചുണ്ടാപുരം സ്വദേശി ടി. അസറുദീന്‍, സൗത്ത് ഉക്കാടം അല്‍അമീന്‍ കോളനി സ്വദേശി ഷെയ്ക്ക് ഹിദായത്തുല്ല, കണിയാമുത്തൂര്‍ സ്വദേശി എം. അബൂബക്കര്‍, കരിമ്പുകടൈ ആസാദ്‌നഗര്‍ സദാം ഹുസൈന്‍, മനിയത്തോട്ടം ഇബ്രാഹിം ഷാഹിന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തു.

ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകവുമായി ബന്ധമുണ്ടായിരുന്ന മലയാളികള്‍ക്കായും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഓണ്‍ലൈനില്‍ പ്രചരണം നടത്തിയതിന് തെളിവുകള്‍ ലഭിച്ചു. റെയില്‍ 300 എയര്‍ഗണ്‍ വെടിയുണ്ടകള്‍, ഒരു കഠാര, ഇലക്ട്രിക് ബാറ്റണ്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്ന് ലാപ്ടോപ്പ്, ആറ് മെമ്മറി കാര്‍ഡ്, നാല് ഹാര്‍ഡ് ഡിസ്‌ക്, ഒട്ടേറെ രേഖകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment